കണ്ണൂർ: റാഗിംഗിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ആക്രമിച്ചതായി പരാതി. കണ്ണൂർ കുളവല്ലൂരിൽ നടന്ന സംഭവത്തിൽ 16കാരനായ വിദ്യാർഥിക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർഥികളാണ് തന്നെ ആക്രമിച്ചതെന്ന് 16കാരൻ പോലീസിൽ മൊഴി നൽകി.
സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറു പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അറിയിച്ചു.
സ്കൂളിലെ അച്ചടക്ക നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കല്ല് ഉപയോഗിച്ച് തലക്കടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.